Latest News

മിശ്രവിവാഹത്തിനെതിരേ ഹരിയാനയിലും നിയമം: 3 അംഗ ഡ്രാഫ്റ്റിങ് കമ്മറ്റിയെ നിയോഗിച്ചു

മിശ്രവിവാഹത്തിനെതിരേ ഹരിയാനയിലും നിയമം: 3 അംഗ ഡ്രാഫ്റ്റിങ് കമ്മറ്റിയെ നിയോഗിച്ചു
X

ന്യൂഡല്‍ഹി: മിശ്രവിവാഹത്തിനെതിരേ ഹരിയാനയും നിയമം നിര്‍മ്മിക്കുന്നു. നിയമം എഴുതിത്തയ്യാറാക്കാന്‍ മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. സംസ്ഥാനത്തെ മുസ്ലിം ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വിവാഹങ്ങളെ നിയന്ത്രിക്കാനാണ് 'ലൗജിഹാദ്' നിയന്ത്രിക്കാനെന്ന പേരില്‍ നിയമം കൊണ്ടുവരുന്നത്. മുസ് ലിം ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ പ്രണയവിവാഹം കഴിക്കുന്നതിനെയാണ് ആര്‍എസ്എസ് അനുകൂല സംഘങ്ങളും ഭരണാധികാരികളും ലൗജിഹാദ് എന്ന് വിളിക്കുന്നത്.

ആഭ്യന്ത്ര സെക്രട്ടറി ടി എല്‍ സത്യപ്രകാശ് ഐഎഎസ്, എഡിജിപി നവദീപ് സിങ് വിര്‍ക് ഐപിഎസ്, അഡീഷണല്‍ അഡ്വ. ജനറല്‍ ദീപക് മന്‍ചണ്ട തുടങ്ങിയ മൂന്നു പേരടങ്ങുന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയാണ് മറ്റ് സംസ്ഥാനങ്ങളിലെ ലൗജിഹാദ് വിരുദ്ധ നിയമങ്ങള്‍ പഠിച്ച ശേഷം നിയമനിര്‍മാണം നടത്തുകയെന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജി പറഞ്ഞു.

21 വയസ്സുളള ഒരു പെണ്‍കുട്ടിയെ കോളജിനു മുന്നില്‍ വച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവ് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവിധ സര്‍ക്കാരുകള്‍ 'ലൗജിഹാദി'നെതിരേ നിയമം നിര്‍മ്മിക്കാന്‍ ഒരുങ്ങിയത്.

Next Story

RELATED STORIES

Share it