ടി ശിവദാസമേനോന് നാടിന്റെ അന്ത്യാഞ്ജലി

കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന് നാടിന്റെ അന്ത്യാഞ്ജലി. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിലെ മകളുടെ വീട്ടുവളപ്പില്‍ നടത്തി. ചെറുമകള്‍ ഡോ. നീതാ ശ്രീധരന്‍ ചിതയ്ക്ക് തീ കൊളുത്തി. ഭാര്യ ഭവാനി അമ്മയുടെ അന്ത്യവിശ്രമ സ്ഥാനത്തോട് ചേര്‍ന്നാണ് ടി ശിവദാസ മേനോനും ചിതയൊരുക്കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍നിന്ന് നിരവധി പേരാണ് എത്തിയത്. മന്ത്രിമാരായ എം വി ഗോവിന്ദന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, വി അബ്ദുറഹിമാന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഎം നേതാക്കളായ എളമരം കരിം എംപി, പാലോളി മുഹമ്മദ് കുട്ടി, പി കെ ശ്രീമതി, പി ജയരാജന്‍, മുസ്‌ലിം ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം.
RELATED STORIES
'ബാബരി ദിനത്തില് ഞങ്ങള് ഈദ്ഗാഹ് കമാനം തകര്ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMTരാജസ്ഥാനില് ദലിതര്ക്കെതിരായ ആക്രമണം തുടരുന്നു; അധ്യാപികയെ...
18 Aug 2022 5:49 AM GMT'റിസര്ച്ച് സ്കോര് കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ...
17 Aug 2022 9:23 AM GMTതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള് വിലക്കാനാകില്ല:സുപ്രിംകോടതി
17 Aug 2022 8:38 AM GMTപാലക്കാട് ഷാജഹാന് വധം;നാല് പ്രതികള് അറസ്റ്റില്
17 Aug 2022 7:34 AM GMTബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്ഷം
17 Aug 2022 7:07 AM GMT