മണ്ണാര്‍ക്കാട് വന്‍ സ്‌ഫോടക ശേഖര വേട്ട: 5 കോടി രൂപയുടെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടികൂടി
ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സേലം സ്വദേശികളായ ഇലവരശന്‍,ശരവണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
BY NAKN26 Feb 2021 4:55 PM GMT

X
NAKN26 Feb 2021 4:55 PM GMT
പാലക്കാട്: മണ്ണാര്‍ക്കാട് വന്‍ സ്‌ഫോടക വസ്തു വേട്ട. 5 കോടി രൂപയുടെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ എക്‌സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പച്ചക്കറിയാണെന്ന വ്യാജേന ചരക്കുലോറിയില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ നൊട്ടമലയില്‍ നിന്നും എക്‌സൈസ് സംഘം പിടികൂടിയത്. രണ്ട് പേര്‍ അറസ്റ്റിലായി. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സേലം സ്വദേശികളായ ഇലവരശന്‍,ശരവണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാളയാറില്‍ നിന്നും തുടങ്ങിയ പരിശോധനയായിരുന്നെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ചരക്കു ലോറിയില്‍ പച്ചക്കറി ചാക്കുകള്‍ക്ക് നടുവില്‍ 25 കിലോ വരുന്ന 150 ഓളം പാക്കറ്റുകളായാണ് ജലാറ്റിന്‍ സിറ്റിക്കുകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി
20 Sep 2023 6:24 AM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMTകനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി; അഞ്ചുദിവസത്തിനകം...
19 Sep 2023 7:41 AM GMT