Latest News

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മരണ സംഖ്യ 15 ആയി

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മരണ സംഖ്യ 15 ആയി
X
ധര്‍മ്മശാല: ഹിമാചല്‍ പ്രദേശിലെ കിന്നൗരില്‍ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 15 ആയി. രണ്ടു വയസുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയതില്‍ ഉള്‍പ്പെടും. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.


മണ്ണിടിച്ചിലില്‍ മറ്റു വാഹനങ്ങളോടൊപ്പം അപകടത്തില്‍ പെട്ട ഹിമാചല്‍ ട്രാന്‍പോര്‍ട്ടിന്റെ ബസിന്റെ അവശിഷ്ടങ്ങള്‍ നൂറ് മീറ്ററോളം ചിതറിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ അകപ്പെട്ട ബസിന്റെ ഭാഗങ്ങളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തിരച്ചില്‍ തുടരുകയാണ് . രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്




Next Story

RELATED STORIES

Share it