Latest News

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍, കനത്ത മഴ

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍, കനത്ത മഴ
X

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. മഴ കനത്തതോടെ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഉണ്ടായികൊണ്ടിരിക്കുകയാണ്. നിലവില്‍ മലവെള്ളം ഒലിച്ചുവരികയാണ്. മലവെള്ള കുത്തൊഴുക്ക് കാരണം റോഡിലേക്ക് പതിച്ച കല്ലും മണ്ണും എടുത്തുമാറ്റാന്‍ കഴിഞ്ഞിട്ടില്ല.

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി - മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പ്രദേശത്തുനിന്നും ആളുകളെ മാറ്റിയിട്ടുണ്ട്. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. അതേ സമയം സംസ്ഥാനത്ത് ഒന്നടങ്കം മഴ നില നില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദ്ദമാണ് മഴയ്ക്കു കാരണം. രണ്ടു ദിവസം കൂടി മഴ നീണ്ടുനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it