- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണ്ണിടിച്ചിൽ ഭീഷണി; മലമുകളിലെ വെള്ളം ഒഴുക്കികളഞ്ഞ് എൻ.ഡി.ആർ.എഫ് സംഘം

പൊഴുതന: പൊഴുതന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുറിച്യാർ മലയുടെ മുകൾ ഭാഗത്തുള്ള തടാകത്തിലെ വെള്ളം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മലയുടെ താഴ് ഭാഗത്തേക്ക് ഒഴുക്കി കളഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേന, ഫോറസ്റ്റ്, പോലീസ് അധികൃതരും ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്നുള്ള കൂട്ടായ പരിശ്രമത്തിനൊടുവിലാണ് തടാകത്തിലെ വെള്ളം പൂർണ്ണമായും ഒഴുക്കി കളയാൻ സാധിച്ചത്. മലയുടെ മുകൾ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നത് മണ്ണിടിച്ചിൽ ഉണ്ടാക്കുമെന്ന പ്രദേശവാസികളുടെ ആശങ്കയെ തുടർന്ന് കഴിഞ്ഞ ദിവസം എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. 2018 ലും 2019 ലും കുറിച്യാർമലയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ജൂൺ ആദ്യ വാരം മലയുടെ ഒരു ഭാഗത്ത് മണ്ണിടിച്ചിലും സംഭവിച്ചിരുന്നു.
ഇതിനെ തുടർന്നാണ് സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി തടാകത്തിലെ വെളളം ഒഴുക്കി കളയാൻ തീരുമാനിച്ചത്. രാവിലെ 7 മണിേയോടെ ആരംഭിച്ച പ്രവൃത്തി ഉച്ചയോടെ പൂർത്തിയാക്കി. പ്രവർത്തനങ്ങൾക്ക് ടീം കമാൻഡർ കെ.കെ പെരേവ, പി. ശിവകൃഷ്ണ, എം.കെ അഖിൽ, വാർഡ് മെമ്പർ ജുമൈലത്ത് ഷമീർ തുടങ്ങിയവർ നേതൃത്വം നല്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















