Latest News

ലഖിംപൂര്‍ ഖേരി സംഭവം: ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രപതിക്ക് കത്തെഴുതി

ലഖിംപൂര്‍ ഖേരി സംഭവം: ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രപതിക്ക് കത്തെഴുതി
X

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതി. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.

മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനകളുടെ ഐക്യവേദിയാണ് സംയുക്ത കിസാന്‍ മോര്‍ച്ച.

അജയ് മിശ്രയ്ക്കു പുറമെ സംഘര്‍ഷത്തിന് പ്രേരിപ്പിച്ച യുപി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ഭരണഘടനാപരമായ പദവിയില്‍ ഇരിക്കാന്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.

''കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ അദ്ദേഹം വഹിക്കുന്ന തസ്തികയില്‍ നിന്ന് പുറത്താക്കണം. മാത്രമല്ല, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മകന്‍ 'മോനു' എന്ന അഷിഷ് മിശ്രക്കും ഗുണ്ടകള്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം''- കത്തില്‍ ആവശ്യപ്പെട്ടു. പകല്‍വെളിച്ചത്തില്‍ കര്‍ഷകരെ വാഹനം കയറ്റി ക്രൂരമായി കൊലപ്പെടുത്തിയതിനെതിരേ രാജ്യത്താകമാനം അമര്‍ഷമുണ്ടെന്നും കര്‍ഷകര്‍ കത്തില്‍ സൂചിപ്പിച്ചു.

''കര്‍ഷകര്‍ക്കെതിരേ ആക്രമണം നടത്താനാവശ്യമായ തരത്തില്‍ അജയ് മിശ്ര പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു. അതേ ദിവസം തന്നെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ഷകരെ തല്ലിയോടിക്കാന്‍ ബിജെപിക്കാരെ ഉപദേശിച്ചത് യാദൃച്ഛികമല്ല. ഭരണഘടനാപരമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് സമാധാനപരമായ സമരത്തിനെതിരേ സംഘര്‍ഷം ആസൂത്രണം ചെയ്യുന്നത് അനുവദിക്കാനാവില്ല''-കത്ത് തുടരുന്നു.

Next Story

RELATED STORIES

Share it