Latest News

പാര്‍ശ്വവത്കൃതരുടെ അരക്ഷിതാവസ്ഥ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി; ളാഹ ഗോപാലന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്

പാര്‍ശ്വവത്കൃതരുടെ അരക്ഷിതാവസ്ഥ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി; ളാഹ ഗോപാലന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ ഭൂ സമരത്തിലൂടെയാണ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അരക്ഷിതാവസ്ഥ കേരളീയ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ അനുശോചന സന്ദേശത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

അനുശോചന സന്ദേശത്തിന്റെ പൂര്‍ണ രൂപം

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന് അന്ത്യാഞ്ജലി. ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ ഭൂ സമരത്തിലൂടെയാണ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അരക്ഷിതാവസ്ഥ കേരളീയ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായത്. ആദിവാസി ദലിത് വിഭാഗങ്ങള്‍ക്ക് സംസ്ഥാന വ്യാപകമായി ഭൂ സമരങ്ങള്‍ നടത്താന്‍ പ്രചോദനമായതും ചെങ്ങറ സമരമായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ആദിവാസി ദലിത് വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ളാഹ ഗോപാലന്‍ നായകത്വം വഹിച്ചത്. നീതി നിഷേധങ്ങള്‍ക്കെതിരായ വരുംകാല പ്രതികരണങ്ങള്‍ക്ക് ളാഹ ഗോപാലന്റെ ഇടപെടലുകള്‍ ഊര്‍ജം പകരും. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Next Story

RELATED STORIES

Share it