Latest News

സിദ്ദീഖ് കാപ്പന്റെ മോചനം: തൃശൂരില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ സദസ്സ് നടത്തി

സിദ്ദീഖ് കാപ്പന്റെ മോചനം:   തൃശൂരില്‍  പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ സദസ്സ് നടത്തി
X

തൃശൂര്‍: യു.പി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ധിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി തൃശൂരില്‍ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബിന് മുന്‍പില്‍ നടന്ന പ്രതിഷേധസദസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ് ഉദ്ഘാടനം ചെയ്തു. വാര്‍ത്താശേഖരണത്തിനായി യു.പിയിലേയ്ക്ക് പോയ സിദ്ധിഖ് കാപ്പനെ കസ്റ്റഡിയിലെടുത്ത യു.പി പോലീസിന്റെ നടപടി നീതികരിക്കാനാവില്ലെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് യു.പി പോലീസ് നടത്തിയതെന്നും സിദ്ധിഖ് മോചിപ്പിക്കപ്പെടുന്നതുവരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി വിനീത, ജില്ലാ കമ്മിറ്റിയംഗം റാഫി എം. ദേവസ്സി , ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് ബാലന്‍, ദീപു സി.എസ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it