Latest News

ഹിജാബ് നിരോധനം;ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പിന്തുണയുമായി കുവൈത്ത് വനിതാ അക്റ്റിവിസ്റ്റുകള്‍

ഹിജാബ് നിരോധനം;ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പിന്തുണയുമായി കുവൈത്ത് വനിതാ അക്റ്റിവിസ്റ്റുകള്‍
X

കുവൈത്ത് സിറ്റി: ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുവൈത്തില്‍ വനിതാ അക്റ്റിവിസ്റ്റുകള്‍ പ്രകടനം നടത്തി. വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ കര്‍ണ്ണാടകയിലെ വിദ്യാലയ അധികൃതരുടെ നടപടിക്ക് എതിരെയാണു പ്രതിഷേധം സംഘടിപ്പിച്ചത്.

ഇറാദ സ്‌ക്വയറില്‍ വെച്ച് ഇന്നലെ വൈകീട്ട് നടന്ന പ്രകടനത്തില്‍ നിരവധി കുവൈത്തി വനിതകള്‍ പങ്കെടുത്തു.ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും ഹിജാബ് ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കൊണ്ടായിരുന്നു പ്രകടനം. സോഷ്യല്‍ മീഡിയ വഴിയാണു പ്രകടനത്തിനു ആഹ്വാനം ചെയ്തത്.

Next Story

RELATED STORIES

Share it