Latest News

കുവൈത്ത്: ദേശീയ സുരക്ഷാ മേധാവി ഉള്‍പ്പെടെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

കുവൈത്ത്: ദേശീയ സുരക്ഷാ മേധാവി ഉള്‍പ്പെടെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ സുരക്ഷാ മേധാവി ഉള്‍പ്പെടെ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രി അനസ് അല്‍ സലാഹ് വ്യക്തമാക്കി. ദേശീയ സുരക്ഷാ വിഭാഗത്തിലെ ഫയല്‍ ചോര്‍ച്ച സംബന്ധിച്ച അന്വേഷണം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. 2018 മുതല്‍ ചോര്‍ന്ന ഫയലുകളും സംഭവങ്ങളും അവയുമായി ബന്ധപ്പെട്ട വസ്തുതകളും വിവരങ്ങളും സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ളവ പബ്ലിക് പ്രോസിക്യൂഷനു കൈമാറാനും മന്ത്രി നിര്‍ദേശം നല്‍കി. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, വിസാ കച്ചവടം മുതലായ നിരവധി കുറ്റങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖലിദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി മുന്‍ പ്രതിരോധമന്ത്രിയും രാജകുടുംബത്തിലെ പ്രമുഖരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റിലാവുകയും അന്വേഷണം നേരിടുകയും ചെയ്യുന്നുണ്ട്.

Kuwait suspends seven senior officials, including national security chief



Next Story

RELATED STORIES

Share it