കുവൈത്ത്: ഗള്‍ഫ് പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റിന് 10 ദീനാര്‍ ഫീസ്

വാണിജ്യ, വ്യവസായ, സാമ്പത്തിക വികസന മന്ത്രി ഫൈസല്‍ അല്മുദ്ലജ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും 50 കുവൈത്തി ദീനാര്‍ വീതം പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ നേരത്തെ മുതല്‍ ഫീസ് ഈടാക്കുന്നുണ്ട്.
തൊഴിലാളിയുടെ സ്റ്റാറ്റസ് സ്റ്റേറ്റ്മെന്റ് സര്‍ട്ടിഫിക്കറ്റും തൊഴില്‍ ശ്രേണി സര്‍ട്ടിഫിക്കറ്റും അനുവദിക്കുന്നതിന് ഒരു ദീനാര്‍ വീതമാണ് ഫീസ് നല്‍കേണ്ടത്. തൊഴിലുടമ ഫയലിനായുള്ള ഒപ്പ് അംഗീകാര സര്‍ട്ടിഫിക്കറ്റിന് അഞ്ചു ദീനാര്‍ ഫീസ് നല്‍കണം. ഗള്‍ഫ് പൗരന്മാര്ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും പത്തു ദീനാര്‍ വീതം നല്‍കണം. നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും ഇതേ ഫീസ് അടക്കണം.
RELATED STORIES
വീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
12 Aug 2022 6:15 PM GMTസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ...
12 Aug 2022 5:46 PM GMT'മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത'; നിർണായക ഉത്തരവുമായി...
12 Aug 2022 3:06 PM GMTകോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMTഖാദി വസ്ത്രം ജീവിതത്തിന്റെ ഭാഗമാക്കിയവരെ ഖാദി ബോര്‍ഡ് ആദരിക്കുന്നു
12 Aug 2022 2:03 PM GMTഭരണനിര്‍വഹണ മാതൃകകളെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത്
12 Aug 2022 1:57 PM GMT