Latest News

കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാരുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ദിവസങ്ങളില്‍ വീണ്ടും മാറ്റം

ഫര്‍വാനിയ,അബ്ബാസിയ എന്നിവടങ്ങളിലായി ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓഫിസുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ഏകജാലകസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാരുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ദിവസങ്ങളില്‍ വീണ്ടും മാറ്റം
X

കുവൈത്ത്‌സിറ്റി: പൊതുമാപ്പിനോട് അനുബന്ധിച്ച് കുവൈത്തില്‍ ഇന്ത്യക്കാരുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ദിവസങ്ങളില്‍ വീണ്ടും മാറ്റം. താമസ കുടിയേറ്റ നിയമലംഘനം നടത്തിയ ഇന്ത്യക്കാര്‍ക്ക് രേഖകള്‍ കുവൈത്ത് അധികൃതര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയ്യതിയിലാണ് വീണ്ടും മറ്റം വരുത്തിയിരിക്കുന്നത്. ഇന്നലെ എംബസി ഉദ്യോഗസ്ഥര്‍ വിദേശകാര്യ മന്ത്രാലയ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീയ്യതയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. അതിനെ തുടര്‍ന്ന്, ഈ മാസം 20മുതല്‍ 24 വരെ അനുവദിക്കുകയും ചെയ്യതിരുന്നു. എന്നാല്‍, പീന്നീട് രാത്രിയില്‍ ഇത് സംബന്ധിച്ച നടന്ന തുടര്‍ ചര്‍ച്ചയില്‍ ദിവസങ്ങളില്‍ വീണ്ടും മറ്റം വരുത്തിയിരിക്കുകയാണ്. പുതിയ തീയ്യതി ഈ മാസം 16മുതല്‍ 20 വരെയാണന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഫര്‍വാനിയ,അബ്ബാസിയ എന്നിവടങ്ങളിലായി ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓഫിസുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ഏകജാലകസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമനടിക്കറ്റും ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി വരെ 24,400 ഇന്ത്യക്കാര്‍ താമസകുടിയേറ്റ നിയമ ലംഘകരായിട്ടുണ്ടായിരുന്നു. ഇവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമാന ടിക്കറ്റും നല്‍കുന്നുണ്ട്. എന്നാല്‍,കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടതിനാല്‍ 20000 പേര്‍ കൂടെ ഇത്തരം ഗണത്തില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.

Next Story

RELATED STORIES

Share it