ഹോട്ടലുകള്‍ തുറക്കരുതെന്ന് കുറ്റിപ്പുറം പൊലിസിന്റെ തിട്ടൂരം; ഭക്ഷണം കിട്ടാതെ നിരവധി പേര്‍

കുറ്റിപ്പുറം: ജില്ലാകലക്ടറുടേയും ജില്ലാ പൊലിസ് മേധാവിയുടേയും ഉത്തരവുകള്‍ മറി കടന്ന് കുറ്റിപ്പുറത്ത് പൊലിസിന്റെ വേറിട്ട നിയമം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളും ഹോട്ടലും എല്ലാ ദിവസവും തുറക്കരുതെന്ന് നിര്‍ദേശം. ഇതോടെ കുറ്റിപ്പുറത്തുള്ള നൂറ് കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും ഭിക്ഷാടനക്കാരും ദുരിതത്തിലായി. അവശ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ എന്നാണ് സ്റ്റേഷന്‍ ഗൗസ് ഓഫിസറായ സി. ഐ ഉത്തരവിട്ടത്.
പ്രതിഷേധം കനത്തതോടെ ഒരു കട തുറക്കാമെന്ന വിചിത്ര ഉത്തരവുമായി സി. ഐ വോയിസ് ക്ലിപ് അയച്ചു. എന്നാല്‍ വ്യാപാരി സംഘടനകള്‍ പരാതി കടുപ്പിച്ചപ്പോള്‍ രണ്ട് കടകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് രാഷ്ട്രീയ നേതൃത്വം രംഗത്തെത്തിയെങ്കിലും സിഐ അയഞ്ഞില്ല. ഇതോടെ ഹോട്ടലുകള്‍ ദിവസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. തൊഴില്‍ നിലച്ചതോടെ തൊഴിലാളികള്‍ പട്ടിണിയാണ്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനും സി. ഐ അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്.
RELATED STORIES
'നാട്ടൊരുമ 22': പോപുലര്‍ ഫ്രണ്ട് ചാവശ്ശേരി ഏരിയാ സമ്മേളനം സമാപിച്ചു
5 July 2022 2:27 AM GMTവീണ്ടും യുക്രെയ്ന് പതാക സ്നേക്ക് ദ്വീപില്‍
5 July 2022 2:18 AM GMTഉദുമ മുന്‍ എംഎല്‍എ പി രാഘവന് അന്തരിച്ചു
5 July 2022 1:41 AM GMTഅമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ്: മരണം ആറായി;...
5 July 2022 1:24 AM GMTസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച്...
5 July 2022 1:08 AM GMTസര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി 'ഇടിആര്‍5'
5 July 2022 12:53 AM GMT