Latest News

ഗോത്രഭാഷയുടെ ചടുലതയുമായി 'കുറുകുറേ ബ്രോസ്' സംഗീത ആല്‍ബം

ദലിത് ആക്റ്റിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാര്‍ ഒരുക്കിയ 'കുറുകുറേ ബ്രോസ്' യുട്യൂബില്‍ ലഭ്യമാണ്

ഗോത്രഭാഷയുടെ ചടുലതയുമായി കുറുകുറേ ബ്രോസ് സംഗീത ആല്‍ബം
X

കോഴിക്കോട്: ഗോത്രജീവിതവും രാഷ്ട്രീയ നിലപാടുകളും വ്യക്തമാക്കുന്ന 'കുറുകുറേ ബ്രോസ്' സംഗീത ആല്‍ബം യൂട്യൂബില്‍ പ്രചരിക്കുന്നു. വയനാട്ടിലെ ഗോത്രഭാഷകളായ റാവുള്ള, പണിയ ഭാഷകളില്‍ രചിക്കപ്പെട്ട ആല്‍ബം ഗോത്ര സംസ്‌ക്കാരത്തിലെ ചടുലമായ നൃത്തചുവടുകളാല്‍ സമ്പന്നമാണ്. റാവുള വിഭാഗത്തില്‍ നിന്നുമുള്ള യുവ കവി സുകുമാരന്‍ ചാലിഗദ്ധയാണ് വരികളെഴുതിയത്. പണിയ വിഭാഗത്തിന്റെ 'ബട്ട കമ്പളം' മ്യൂസിക്ക് ബാന്റ് സ്ഥാപകനും ഗോത്ര ഗായകനുമായ വിനു കിടചുളയാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. വിനുവും ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ട്.

ദലിത് ആക്റ്റിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാര്‍ ഒരുക്കിയ 'കുറുകുറേ ബ്രോസ്' യുട്യൂബില്‍ https://youtu.be/TsLD2_HPcWM എന്ന ലിങ്കില്‍ ലഭ്യമാണ്. വഗൂസ്‌ബൈറി ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സും ഒന്നിപ്പ് ഓണ്‍ലൈന്‍ മാസികയും ചേര്‍ന്നാണ് ആല്‍ബം നിര്‍മ്മിച്ചത്. ആല്‍ബത്തിന്റ ക്യാമറ ജോണ്‍ ജെസ് ലിനും എഡിറ്റിംഗ് മനു ബെന്നിയുമാണ്.

Next Story

RELATED STORIES

Share it