Latest News

കുഞ്ഞിമാന്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ഫെബ്രുവരി 27 മുതല്‍ അരീക്കോട്

കുഞ്ഞിമാന്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ഫെബ്രുവരി 27 മുതല്‍ അരീക്കോട്
X

അരീക്കോട്: അരീക്കോട് ടൗണ്‍ ടീം സംഘടിപ്പിക്കുന്ന കുഞ്ഞിമാന്‍ (എംപി മുഹമ്മദലി) അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 27 മുതല്‍ അരീക്കോട് ബാപ്പു സാഹിബ് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. നേരത്തെ ജനുവരിയില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് ഫെബ്രുവരി 27ലേക്ക് മാറ്റിയത്.

അരീക്കോട്ടെ വിവിധ ക്ലബ്ബുകള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

പി കെ ബഷീര്‍ എംഎല്‍എ ചെയര്‍മാന്‍, മാടത്തിങ്ങല്‍ സുല്‍ഫിക്കര്‍ അലി കണ്‍വീനര്‍, അഫീഫ് തറവാട്ടത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി, ജോളിയില്‍ മുനീര്‍ ട്രഷറര്‍ തുടങ്ങിയവരാണ് പ്രധാന ഭാരവാഹികള്‍.

ടൂര്‍ണമെന്റ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം അരീക്കോട്ടെ പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ സാന്നിധ്യത്തില്‍ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദു ഹാജി നിര്‍വഹിച്ചു. ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കേരളത്തിലെപ്രഗല്‍ഭരായ 24 ടീമുകളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നത്.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരീക്കോട് വീണ്ടും ഒരു അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് കളമൊരുങ്ങുന്നത്.

Next Story

RELATED STORIES

Share it