Latest News

കുണ്ടറയിലെ പീഡന പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ഫോണ്‍വിളി: എന്‍സിപിയില്‍ നിന്ന് മൂന്ന് പേരെ കൂടി സസ്‌പെന്റ് ചെയ്തതായി പിസി ചാക്കോ

പെണ്‍കുട്ടിയുടെ പിതാവിനെതിരെയും നടപടി. ഫോണ്‍ റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും സംസ്ഥാന പ്രസിഡന്റ്

കുണ്ടറയിലെ പീഡന പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ഫോണ്‍വിളി: എന്‍സിപിയില്‍ നിന്ന് മൂന്ന് പേരെ കൂടി സസ്‌പെന്റ് ചെയ്തതായി പിസി ചാക്കോ
X

തിരുവനന്തപുരം: കുണ്ടറയിലെ വിവാദ ഫോണ്‍ വിളിയില്‍, പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയ സംഭവത്തില്‍ മൂന്ന് പേരെ സംസ്‌പെന്റ് ചെയ്തതായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. എന്‍സിപി കുണ്ടറ ബ്ലോക് പ്രസിഡന്റ് ബെനഡിക്റ്റ്, എന്‍സിപി സംസ്ഥാന സമിതിയംഗം പ്രദീപ് കുമാര്‍, മഹിളാ എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

രണ്ടംഗം എന്‍സിപി സംസ്ഥാന നേതാക്കള്‍ കുണ്ടറ സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഈ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുണ്ടറ ബെനഡിക്റ്റ് ഫോണ്‍വിളി റിക്കോര്‍ഡ് ചെയ്തു മാധ്യമങ്ങള്‍ക്ക് നല്‍കി, ഹണി വിറ്റോ സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിപ്പിച്ചു, പ്രദീപ് കുമാര്‍ മന്ത്രിയെ സമ്മര്‍ദ്ധത്തിലാക്കി ഫോണ്‍വിളിപ്പിച്ചു എന്നിങ്ങനെയാണ് കണ്ടെത്തല്‍. നേരത്തെ ഇതേ സംഭവത്തില്‍ കണ്ട് പേരെ എന്‍സിപിയില്‍ നിന്ന് സസ്‌പെന്റ ചെയ്തിരുന്നു.

ഇതിന് പുറമെ കോഴിക്കോട് ജില്ലയില്‍ സലിം, ജയിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരേയും സസ്‌പെന്റ് ചെയ്തതായും പിസി ചാക്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്‍സിപി പ്രവര്‍ത്തകന്റെ മകള്‍ക്കെതിരേയുള്ള പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ശ്രമിച്ചു എന്ന പരാതി ഏറെ വിവാദമുണ്ടാക്കിയിരുന്നു.

കുണ്ടറയില്‍ നടപടിയെടുത്തത്തില്‍ ഒരാള്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവാണ്. ഫോണ്‍ റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

മന്ത്രി എകെ ശശീന്ദ്രന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായി അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it