Latest News

'കൂലി'; 'എ' സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്ത് സിനിമയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നത് മാറ്റി

കൂലി; എ സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്ത് സിനിമയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നത് മാറ്റി
X

ചെന്നൈ: രജനീകാന്ത്, നാഗാര്‍ജുന, ആമിര്‍ ഖാന്‍ എന്നിവര്‍ അഭിനയിച്ച 'കൂലി' എന്ന ചിത്രത്തിന്റെ എ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയാന്‍ മാറ്റി മദ്രാസ് ഹൈക്കോടതി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ 'എ' സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്ത് നിര്‍മ്മാണ കമ്പനിയായ സണ്‍ ടിവി നെറ്റ്‌വര്‍ക്ക് സമര്‍പ്പിച്ച ഹരജിയിലാണ് വിധിപറയുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

സണ്‍ ടിവിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജെ രവീന്ദ്രന്റെയും ബോര്‍ഡിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്റെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് ടിവി തമിള്‍സെല്‍വി ഉത്തരവുകള്‍ മാറ്റിവെച്ചത്.

ഓഗസ്റ്റ് 18 ഓഗസ്റ്റ് 24, 2025 സണ്‍ ടിവിയുടെ നിര്‍മ്മാണ കമ്പനിയും സിനിമയുടെ നിര്‍മ്മാതാക്കളുമായ സണ്‍ പിക്‌ചേഴ്‌സ്, 1983 ലെ സിനിമാട്ടോഗ്രഫി (സര്‍ട്ടിഫിക്കേഷന്‍) നിയമങ്ങളിലെ റൂള്‍ 22 പ്രകാരമുള്ള സര്‍ട്ടിഫിക്കേഷനായി അപേക്ഷിച്ചിരുന്നു. സിനിമയുടെ വിലയിരുത്തലിനുശേഷം, ചില വെട്ടിച്ചുരുക്കലുകള്‍ വരുത്തിയാല്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് വ്യക്തമാക്കി പരീക്ഷാ കമ്മിറ്റി ഒരു ഇമെയില്‍ അയച്ചു. സിനിമയില്‍ വ്യാപകമായ അക്രമം ചിത്രീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി റിവൈസിംഗ് കമ്മിറ്റി 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.

കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂലി സിനിമയില്‍ അക്രമം കുറവാണെന്നും 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും സണ്‍ ടിവി വാദിച്ചിരുന്നു. സിനിമയില്‍ അക്രമം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂവെന്നും, അത് നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടില്ലെന്നും വാദിച്ചു. ഒരു കൂലിപ്പണിക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ കാണിച്ചതെന്നും എന്തെങ്കിലും അക്രമം ഉണ്ടെങ്കില്‍ അത് സിനിമയുടെ ഒരു ഭാഗം മാത്രമാണെന്നും മഹത്വവല്‍ക്കരണമല്ലെന്നും കോടതിയില്‍ വാദിച്ചിരുന്നു.

Next Story

RELATED STORIES

Share it