കെ ടി ജലീലിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്: ജാഗ്രതാക്കുറവുണ്ടായെന്ന് സിപിഎം ലോക്കല്‍കമ്മിറ്റി
മലപ്പുറം: മലപ്പുറം തുവ്വൂരില്‍ കുവ്വപ്പുറത്ത് പാര്‍ട്ടി അനുഭാവികള്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് വിശ്വാസികള്‍ക്ക് മനോവിഷമത്തിന് കാരണമായതില്‍ ക്ഷമാപണത്തോടെ സിപിഎം ലോക്കല്‍ കമ്മിറ്റി. ഫ്‌ളക്‌സില്‍ ചിത്രങ്ങളും ഖുര്‍ആര്‍ വചനവും വിന്യസിച്ചതില്‍ ജാത്രതക്കുറവുണ്ടായെന്ന് ലോക്കല്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡാണ് സാമൂഹികമാധ്യമങ്ങളില്‍ വലിയ വിവാദത്തിന് കാരണമായത്.
തുവ്വൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കൂവ്വപ്പുറം മേഖലയിലെ സിപിഎം അനുഭാവികളാണ് തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പിണറായി വിജയന്റേയും കെ.ടി.ജലീലിന്റേയും ചിത്രങ്ങള്‍ വെച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഒപ്പം 'സത്യം വന്നു, അസത്യം പരാജയപ്പെട്ടു തീര്‍ച്ചയായും അസത്യം പരാജയപ്പെടേണ്ടതു തന്നെയാണ് ' എന്ന അര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വചനവും അറബി ലിപിയില്‍ ബോര്‍ഡില്‍ എഴുതിയിരുന്നു. പക്ഷേ, ചിത്രം വിന്യസിച്ചപ്പോള്‍ ഖുര്‍ആന്‍ വചനങ്ങള്‍ കെ.ടി.ജലീല്‍ നില്‍ക്കുന്ന ചിത്രത്തിന്റെ കാല്‍ച്ചുവട്ടിലായിപ്പോയി. ഇത് വലിയ പ്രതിഷേധത്തിനിടയായി.
പ്രതിഷേധം ഉയര്‍ന്ന വൈകീട്ട് തന്നെ ബോര്‍ഡ് എടുത്തുമാറ്റി. തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറിതന്നെ പൊതുപ്രസ്താവനയുമായി രംഗത്തുവന്നത്.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT