'തന്റെ രക്തത്തിനായി ഓടി നടന്നവര്‍ക്ക് ദൈവം മാപ്പു കൊടുക്കട്ടെ';സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍
കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ജലീല്‍ പ്രതികരണവുമായി രംഗത്തെത്തിയത്
BY SNSH5 Feb 2022 5:50 AM GMT

X
SNSH5 Feb 2022 5:50 AM GMT
തിരുവനന്തപുരം:സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി കെടി ജലീല്‍. കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ജലീല്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പു കൊടുക്കട്ടെയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത്‌കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ലെന്നും ജലീലിന്റെ കുറിപ്പില്‍ പറയുന്നു.കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ,പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകുമെന്നും ജലീല്‍ പ്രതികരിച്ചു.
ശിവശങ്കറിനെതിരെ കഴിഞ്ഞ ദിവസമാണ് സ്വപ്ന രംഗത്തെത്തിയത്. ആരോപണ പ്രത്യാരോപണങ്ങളാണ് സ്വപ്നയും ശിവശങ്കറും പരസ്പരം ഉന്നയിക്കുന്നത്. തന്നെ ചതിച്ചത് സ്വപ്നയാണെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. എന്നാല്‍ തന്നെ ഉപയോഗിച്ചതും വലിച്ചിഴച്ചതും ശിവശങ്കര്‍ ആണെന്നാണ് സ്വപ്നയുടെ പ്രത്യാരോപണം.
Next Story
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT