Latest News

രണ്ടാമത്തെ ഉയര്‍ന്ന പ്രതിദിന വരുമാന നേട്ടവുമായി കെഎസ്ആര്‍ടിസി

രണ്ടാമത്തെ ഉയര്‍ന്ന പ്രതിദിന വരുമാന നേട്ടവുമായി കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമത്തെ ഉയര്‍ന്ന പ്രതിദിന വരുമാന നേട്ടവുമായി കെഎസ്ആര്‍ടിസി. ഇന്നലെ കെഎസ്ആര്‍ടിസി 11.71 കോടി രൂപയുടെ ടിക്കറ്റ് വരുമാനം സ്വന്തമാക്കി. ഇതിന് മുന്‍പ്, ജനുവരി 5നു 13.01 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം കെഎസ്ആര്‍ടിസി കൈവരിച്ചിരുന്നു.

തുടര്‍ച്ചയായ ഈ ചരിത്ര നേട്ടത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും സ്ഥിരതയാര്‍ന്ന പരിശ്രമങ്ങളുടെയും ഫലമായാണ് ഈ മുന്നേറ്റമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ജീവനക്കാരുടെ സമര്‍പ്പണവും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും കെഎസ്ആര്‍ടിസിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നും മന്ത്രി പറഞ്ഞു.

2024 ഡിസംബറില്‍ ശരാശരി 7.8 കോടി രൂപയായിരുന്ന പ്രതിദിന ടിക്കറ്റ് വരുമാനം 2025 ഡിസംബറില്‍ 8.34 കോടി രൂപയായി ഉയര്‍ന്നു. 2025 ജനുവരിയില്‍ 7.53 കോടി ആയിരുന്ന ശരാശരി പ്രതിദിന വരുമാനം 2026 ജനുവരിയില്‍ ഇതുവരെ 8.86 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 2024ല്‍ ശരാശരി 19.84 ലക്ഷം പ്രതിദിന യാത്രക്കാരുണ്ടായിരുന്നിടത്ത്, നിലവില്‍ ഇത് 20.27 ലക്ഷമായി ഉയര്‍ന്നു. ഇതോടെ പ്രതിദിനം ശരാശരി 43,000 യാത്രക്കാരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാര്‍ഷികമായി 1.6 കോടി യാത്രക്കാരുടെ വര്‍ധനവാണ് കെഎസ്ആര്‍ടിസി നേടിയത്.

Next Story

RELATED STORIES

Share it