Latest News

ഡ്രൈവിങ്ങിനിടെ ഫോണുപയോഗം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും, ഒരാഴ്ച പരിശീലനത്തിന് വിടുകയും ചെയ്യും

ഡ്രൈവിങ്ങിനിടെ ഫോണുപയോഗം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
X

ചിറ്റൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ കൊല്ലങ്കോട് സ്വദേശി സന്തോഷ് ബാബുവിന്റെ ലൈസന്‍സാണ് പാലക്കാട് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തത്. സന്തോഷ് ബാബുവിനെ ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലേക്ക് പരിശീലനത്തിനയക്കും.

കഴിഞ്ഞ ആഴ്ച്ച കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ചിറ്റൂര്‍ ഡിപ്പോയുടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈലില്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന്, ഒരാഴ്ചയ്ക്കുള്ളില്‍ ഡ്രൈവര്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് ചിറ്റൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ് കെഎസ്ആര്‍ടിസി ചിറ്റൂര്‍ ഡിപ്പോയിലേക്ക് കത്ത് അയച്ചതില്‍, സന്തോഷ് ബാബു കഴിഞ്ഞ ദിവസമാണ് ചിറ്റൂര്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരായത്. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗമാണ് സന്തോഷ് ബാബു.

Next Story

RELATED STORIES

Share it