- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ധ്രുവീകരണ ശ്രമങ്ങള്ക്ക് ഇടത് സര്ക്കാര് ഓശാന പാടുന്നുവെന്ന് കെ എസ് ഷാന്

ആലപ്പുഴ: കേരളീയ സമൂഹത്തില് വലിയ തോതില് ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനുള്ള ശ്രമങ്ങള്ക്ക് ഇടത് സര്ക്കാര് ഓശാന പാടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന് ആരോപിച്ചു. നാര്ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ചു ക്രൈസ്തവ - മുസ് ലിം സാഹോദര്യം തകര്ക്കാന് ശ്രമിക്കുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി വണ്ടാനം ഹോസ്പിറ്റല് ജങ്ഷനില് പ്രതിഷേധ ധര്ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം മലിനമാക്കിക്കൊണ്ട് മതവിശ്വാസികളെ തമ്മില് തെറ്റിക്കാന് ബോധപൂര്വം ശ്രമിക്കുന്ന പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും സര്ക്കാര് ഇത്തരം ധ്രുവീകരണ ശ്രമങ്ങളോട് കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്ട്ടി ജില്ലാ പ്രസിഡന്റ് കെ റിയാസ് അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി എം സാലിം സ്വാഗതം പറഞ്ഞു. വിഷയാവതരണം നടത്തികൊണ്ട് ജില്ലാ സെക്രട്ടറി അസ്ഹാബുല് ഹഖ് സംസാരിച്ചു.
ധര്ണക്ക് ഐക്യദാര്ഢ്യം അറിയിച്ചു കൊണ്ട് പോപുലര് ഫ്രണ്ട് ജില്ലാ സെക്രട്ടറി നാസര് പഴയങ്ങാടി, കേരള മുസ് ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് നാസര് മുസ്ലിയാര്, അമ്പലപ്പുഴ താലൂക് ദക്ഷിണ മേഖല ജമാഅത് അസോസിയേഷന് പ്രസിഡന്റ് സലീം ചക്കിട്ടപറമ്പ്, മെക്ക മുന് ജില്ല പ്രസിഡന്റ് പി എസ് അഷ്റഫ്, വിമണ് ഇന്ത്യ മൂവ്മെന്റ് ജില്ല പ്രസിഡന്റ് റഹിയാനത്ത് സുധീര്, സിയാദ് മണ്ണമുറി, സുനീര് കാക്കാഴം എന്നിവര് സംസാരിച്ചു.
RELATED STORIES
കൊച്ചിയിൽ കണ്ടെയ്നർ ലോറി പിടിയിൽ -കവർച്ചാ സംഘമെന്ന് സംശയം
15 July 2025 6:20 AM GMTഹൈദരാബാദില് സിപിഐ നേതാവിനെ വെടിവച്ചു കൊന്നു
15 July 2025 6:13 AM GMTസ്കൂള് സമയമാറ്റം; ചര്ച്ച തീരുമാനം മാറ്റാനല്ലെന്നും കാര്യങ്ങള്...
15 July 2025 6:10 AM GMTനെയ്യാറില് നിന്ന് കാണാതായ 61കാരിയുടെ മൃതശരീരം തിരുനെല്വേലിയില്,...
15 July 2025 5:52 AM GMTകീം റാങ്ക് പട്ടിക റദ്ദാക്കിയ വിധിക്കെതിരായ ഹരജി ഇന്ന്...
15 July 2025 5:51 AM GMTഅധ്യാപകന്റെ പീഡനം; പ്രിന്സിപ്പലിന്റെ ഓഫിസിനുമുന്നില് തീകൊളുത്തി...
15 July 2025 5:38 AM GMT