Latest News

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ഐഎംഎഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ഐഎംഎഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി നിയമിതനായി.

ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രഫസറാണ് സുബ്രഹ്മണ്യന്‍.

2018-21 കാലത്താണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ടിച്ചത്. കൊവിഡ് കാലത്ത് ഇന്ത്യന്‍ സമ്പദ്ഘടനയെ നയിച്ചിരുന്നതും ഇദ്ദേഹമാണ്.

ഐഎംഎഫിന്റെ നിയമനവിഭാഗം സമിതി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ നിയമനം അംഗീകരിച്ചു. 2022 നവംബര്‍ 1 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലുള്ള ഡയറക്ടര്‍ സുര്‍ജിത്ത് എസ് ഭല്ല വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

Next Story

RELATED STORIES

Share it