കെപിസിസിയുടെ മാധ്യമങ്ങളുടെ ചുമതല പ്രഫ. കെ വി തോമസിന്

തിരുവനന്തപുരം: കെപിസിസിയുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ചുമതല പ്രഫ. കെ വി തോമസിന്. ജയ്ഹിന്ദ് ടിവി മാനേജിങ് ഡയറക്ടര്, വീക്ഷണം ദിനപത്രം ചെയര്മാന്, മാനേജിങ് ഡയറക്ടര് എന്നീ ചുമതലകള് പ്രഫ. കെ വി തോമസിന് നല്കിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
യുഡിഎഫ് കണ്വീനറായതിനെ തുടര്ന്ന് എം എം ഹസന് ജയ് ഹിന്ദ് മാനേജിങ് ഡയറക്ടര് സ്ഥാനം രാജിവച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയര്മാന് സ്ഥാനത്ത് തുടരും. പി ടി തോമസ് രാജിവച്ചതിനെ തുടര്ന്ന് കെപിസിസി ജനറല് സെക്രട്ടറി ജെയ്സണ് ജോസഫിനായിരുന്നു വീക്ഷണം മാനേജിംഗ് ഡയറക്ടറുടെ താല്ക്കാലിക ചുമതല. ചെയര്മാന് സ്ഥാനം വഹിച്ചിരുന്ന എം എം ഹസനും തദ്സ്ഥാനം ഒഴിഞ്ഞതിനെ തുടര്ന്നാണ് തോമസിനെ ചെയര്മാനും മാനേജിങ് ഡയറക്ടറുമായി നിയമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചു.
KPCC's medais incharge to Prof. K V Thomas
RELATED STORIES
സര്ക്കാര് അന്വേഷണ ഏജന്സികള് നിലമറന്ന് പെരുമാറരുത്: പോപുലര്...
12 Aug 2022 5:17 PM GMTന്യൂയോര്ക്കിലെ പ്രഭാഷണ പരിപാടിക്കിടെ എഴുത്തുകാരന് സല്മാന്...
12 Aug 2022 4:01 PM GMT'മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത'; നിർണായക ഉത്തരവുമായി...
12 Aug 2022 3:06 PM GMTതെറ്റായ അലാറം മുഴങ്ങി; ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില് അടിയന്തരമായി...
12 Aug 2022 1:20 PM GMTഎസ്എസ്എല്സി ചോദ്യപേപ്പര് അച്ചടി അഴിമതി; പ്രതികള്ക്ക് തടവ് ശിക്ഷ
12 Aug 2022 12:39 PM GMT'വിചാരണ മാറ്റുന്നത് നിയമവിരുദ്ധം'; കോടതി മാറ്റത്തിനെതിരേ നടി...
12 Aug 2022 11:56 AM GMT