Latest News

എംഎ ലത്തീഫിനെതിരായ അച്ചടക്കനടപടി: അന്വേഷണത്തിന് രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി കെപിസിസി

എംഎ ലത്തീഫിനെതിരായ അച്ചടക്കനടപടി: അന്വേഷണത്തിന് രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി കെപിസിസി
X

തിരുവനന്തപുരം: മുന്‍ കെപിസിസി ഭാരവാഹി എംഎ ലത്തീഫിന്റെ പേരില്‍ സ്വീകരിച്ച അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് വിശദഅന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കുന്നതിനായി കെപിസിസി ജനറല്‍ സെക്രട്ടറിമാരായ റ്റിയു രാധാകൃഷ്ണന്‍, അഡ്വ.പിഎം നിയാസ് എന്നിവരെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചുമതലപ്പെടുത്തിയത്.

എ വിഭാഗത്തിലെ പ്രമുഖനേതാവായ എംഎ ലത്തീഫിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പ്രകടനങ്ങള്‍ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി സംബന്ധിച്ച് വിശദ അന്വേഷണം നടത്താന്‍ കെപിസിസി പ്രസിഡന്റ് തീരുമാനിച്ചത്.

ജനസ്വാധീനമുള്ള എംഎ ലത്തീഫിനെ സംഘടന തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടി കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരിക്കുകയാണ്.

അതേസമയം, തനിക്ക് മേല്‍ കെപിസിസി നോട്ടീസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്നും നോട്ടിസിന് നല്‍കിയ മറുപടിയില്‍ ലത്തീഫ് പറഞ്ഞു.

Next Story

RELATED STORIES

Share it