Latest News

കെപിഎസി ലളിതയുടെ നിര്യാണം; വിട്ടുപിരിഞ്ഞത് അഭിനയകലയുടെ ലളിത സൗകുമാര്യമെന്ന് മുന്‍ മന്ത്രി എംഎ ബേബി

കെപിഎസി ലളിതയുടെ നിര്യാണം; വിട്ടുപിരിഞ്ഞത് അഭിനയകലയുടെ ലളിത സൗകുമാര്യമെന്ന് മുന്‍ മന്ത്രി എംഎ ബേബി
X

തിരുവനന്തപുരം; അഭിനയകലയുടെ ലളിതസൗകുമാര്യമാണ് ഇന്ന് നമ്മെ വിട്ടു പിരിഞ്ഞതെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എ ബേബി. കെപിഎസി ലളിത വിട പറയുന്നതോടെ അര നൂറ്റാണ്ടു കാലത്തെ മലയാള നാടകസിനിമാ രംഗത്തെ വിവിധ തലമുറകളെ സ്പര്‍ശിച്ച പ്രതിഭാസമാണ് അരങ്ങൊഴിയുന്നതെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് സിനിമാ നാടക നടിയായ കെപിഎസി ലളിത ദീര്‍ഘനാളത്തെ രോഗബാധക്ക് ശേഷം നിര്യാതയായത്.

''അഭിനയകലയുടെ ലളിതസൗകുമാര്യമാണ് ഇന്ന് നമ്മെ വിട്ടു പിരിഞ്ഞത്. കെ പി എ സി ലളിത വിട പറയുന്നതോടെ അര നൂറ്റാണ്ടു കാലത്തെ മലയാള നാടകസിനിമാ രംഗത്തെ വിവിധ തലമുറകളെ സ്പര്‍ശിച്ച പ്രതിഭാസമാണ് അരങ്ങൊഴിയുന്നത്. തോപ്പില്‍ ഭാസിയുടെ കാലത്ത് കെ പി എ സി നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ട് ആരംഭിച്ച കലാസപര്യ അഞ്ഞൂറിലേറെ സിനിമകളില്‍ ആണ് പൂര്‍ണത തേടിയത്. ഏറ്റവും പുതിയ തലമുറയുടെ സിനിമകളില്‍ വരെ അഭിനയിക്കുന്നതിലൂടെ കെ പി എ സി ലളിത തന്റെ കാലാതിവര്‍ത്തിത്വം തെളിയിച്ചു. രംഗത്ത് പ്രത്യക്ഷപ്പെടാതെ ഹ്രസ്വനേരത്തെ ശബ്ദാഭിനയം കൊണ്ട് ആഴത്തിലുള്ള മുഴക്കം ഉണ്ടാക്കുന്ന മതിലുകള്‍ എന്ന സിനിമയിലെ അര്‍ത്ഥഗംഭീരമായ അദൃശ്യസാന്നിദ്ധ്യം വരെ എത്രയെത്ര അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍! എന്നും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ഒപ്പം സഞ്ചരിച്ച കെ പി എ സി ലളിതയുടെ ഓര്‍മയ്ക്ക് മുന്നില്‍ എന്റെ പ്രണാമം''- ബേബി ഫേസ്ബുക്കില്‍ പങ്കുവച്ച അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it