Latest News

നവംബറിലെ ഡിഗ്രി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോഴിക്കോട് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍

നവംബറിലെ ഡിഗ്രി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോഴിക്കോട് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍
X

മലപ്പുറം: കൊവിഡ് വ്യാപനം വര്‍ധിക്കുകയും വിവിധ പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ ആവുകയും ചെയ്തതിനാല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഡിഗ്രി നാലാം സെമസ്റ്റര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യം. അതുസംബന്ധിച്ച നിവേദനം വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചു. നവംബര്‍ 11 മുതല്‍ 30 വരെയാണ് ഡിഗ്രി നാലാം സെമസ്റ്റര്‍ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താന്‍ വാഹനസൗകര്യം ഇല്ലാത്തത് സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ ഏറെ അലട്ടുന്നുണ്ട്. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങളിലൂടെ രോഗവ്യാപനത്തിന് സാധ്യത ഏറെയുമാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയതിനാല്‍ ഈ ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it