കോഴിക്കോട്ടെ സോളാര്‍ കേസ്: സരിതയുടെയും ബിജുവിന്റേയും ജാമ്യം റദ്ദാക്കി

കോഴിക്കോട്: സോളാര്‍ പാനല്‍ വാഗ്ദം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. കേസ് വിധി പറയാനായി ഫെബ്രുവരി 25ലേക്കു മാറ്റി. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കോടതിയുടെ ഇടപെടല്‍. കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ് നായരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാവാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ബിജു രാധാകൃഷ്ണനാവട്ടെ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അറിയിച്ചു. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും സൂചിപ്പിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കിയത്.
Kozhikode solar case: Saritha, Biju's bail cancelled
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT