Latest News

ആറ്റിങ്ങലിലെ ലോഡ്ജില്‍ കോഴിക്കോട് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആറ്റിങ്ങലിലെ ലോഡ്ജില്‍ കോഴിക്കോട് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
X

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയായ ആസ്മിന (40)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു യുവാവിനോടൊപ്പം ഗ്രീന്‍ ലൈന്‍ ലോഡ്ജില്‍ മുറിയെടുത്തതായാണ് വിവരം. രാവിലെ ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് ആസ്മിനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. കയ്യില്‍ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകമാവാമെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം എത്തിയിരുന്ന യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ലോഡ്ജില്‍ നിന്നും രാത്രിയോടെ കാണാതായതായാണ് വിവരം. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it