Latest News

എടിഎം കൗണ്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചാശ്രമം; പ്രതി പിടിയില്‍

പുലര്‍ച്ചെ രണ്ടരയ്ക്ക് കോഴിക്കോടാണ് സംഭവം

എടിഎം കൗണ്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചാശ്രമം; പ്രതി പിടിയില്‍
X

കോഴിക്കോട്: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം തടഞ്ഞ് കോഴിക്കോട് കുന്നമംഗലം പൊലീസ്. ചാത്തമംഗലം കളന്‍തോടില്‍ എസ്ബിഐ എടിഎം കവര്‍ച്ചാശ്രമം നടത്തിയ അസം സ്വദേശി ബാബുല്‍ (25) പൊലീസ് പിടിയിലായി. രാത്രികാല പരിശോധനയ്ക്കിറങ്ങിയ പൊലീസ് ഷട്ടറുകളുടെ പൂട്ട് തുറന്നതായി കണ്ട് പരിശോധന നടത്തിയപ്പോഴാണ് കൗണ്ടറിന് അകത്തുനിന്ന് പ്രതിയെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടമായില്ലെന്നാണ് പ്രാഥമിക നിമഗനം.



Next Story

RELATED STORIES

Share it