Latest News

കോഴിക്കോട് ബൈപ്പാസില്‍ ടോള്‍പിരിവ് അടുത്തമാസം മുതല്‍

കോഴിക്കോട് ബൈപ്പാസില്‍ ടോള്‍പിരിവ് അടുത്തമാസം മുതല്‍
X

കോഴിക്കോട്: രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ സെപ്റ്റംബര്‍ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. പന്തീരാങ്കാവിനടുത്തുള്ള കൂടത്തുംപാറയില്‍ ടോള്‍ പ്ലാസ പ്രവര്‍ത്തന സജ്ജമായി. ടോള്‍ പിരിക്കാനുള്ള ഏജന്‍സിക്കായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ടോള്‍ പിരിവിന്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി. ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴില്‍ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസില്‍ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫസ്റ്റ് ടാഗ് ടെസ്റ്റിങ് നടത്തി.

നിലവില്‍ ഫാസ്റ്റ് ടാഗ് ഉപയോഗിക്കാത്ത സ്വകാര്യ വാഹനങ്ങള്‍ക്ക് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പോര്‍ട്ടല്‍ വഴിയോ Rajmargyathra എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ ഒരു വര്‍ഷത്തേക്ക് ഫാസ്റ്റ് ടാഗ് പാസ് എടുക്കാം. ഈ മാസം 15 മുതല്‍ നിലവില്‍ വരും. ഒരു വര്‍ഷത്തേക്ക് 3,000 രൂപയാണ്. അതിന് പരമാവധി 200 ട്രിപ്പുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മാസം 30ന് കോഴിക്കോട് ബൈപ്പാസിന്റെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാകും. പാലാഴി ജങ്ഷനിലെ മേല്‍പ്പാലം അവസാനിക്കുന്ന ഭാഗത്ത് സര്‍വീസ് റോഡിന്റെ പണിമാത്രമാണ് ബാക്കി ഉണ്ടാകുക.

Next Story

RELATED STORIES

Share it