Latest News

കൊട്ടിയൂര്‍ പോക്‌സോ പ്രതി വിവാഹിതനാകാന്‍ ശ്രമിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളി: അഡ്വ.എംഎസ് താര

കൊട്ടിയൂര്‍ പോക്‌സോ പ്രതി വിവാഹിതനാകാന്‍ ശ്രമിക്കുന്നത്  നിയമത്തോടുള്ള വെല്ലുവിളി: അഡ്വ.എംഎസ് താര
X

കൊല്ലം: കൊട്ടിയൂര്‍ പോക്‌സോ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുംചേരിക്ക് പീഡനത്തിന് വിധേയയായി, ഇപ്പോള്‍ പ്രായപൂര്‍ത്തിയായ യുവതിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി തള്ളിയ സുപ്രിം കോടതി നടപടിയെ കേരള വനിതാ കമ്മിഷന്‍ അഭിനന്ദിച്ചു. പ്രതി റോബിന്‍ വടക്കുംചേരിയുടെ വാദം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കമ്മിഷന്‍ അംഗം അഡ്വ.എംഎസ് താര പറഞ്ഞു. കോടതി ഇത് അനുവദിക്കുകയാണെങ്കില്‍ ഇതിന്റെ ചുവടുപിടിച്ച് പ്രതികള്‍ പീഡനത്തിനു വിധേയരാക്കിയവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് ആശങ്കപ്പെടുന്നതായും അഡ്വ.എം എസ് താര പറഞ്ഞു.

Next Story

RELATED STORIES

Share it