Latest News

ബീഫ് വില ഏകീകരിക്കാന്‍ പ്രമേയം പാസാക്കി കോട്ടയം ജില്ലാ പഞ്ചായത്ത്; പ്രായോഗികമല്ലെന്ന് വ്യാപാരികള്‍

ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശിച്ചത് പ്രകാരം മാഞ്ഞൂര്‍ പഞ്ചായത്ത് ബീഫിന് വില 330 രൂപയായി ഏകീകരിച്ചു.

ബീഫ് വില ഏകീകരിക്കാന്‍ പ്രമേയം പാസാക്കി കോട്ടയം ജില്ലാ പഞ്ചായത്ത്; പ്രായോഗികമല്ലെന്ന് വ്യാപാരികള്‍
X

കോട്ടയം: ബീഫിന്റെ വില ഏകീകരിക്കാന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ഏക കണ്ഠമായാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്. കിലോയ്ക്ക് 320 രൂപയാണ് ജില്ലാ പഞ്ചായത്ത് നിശ്ചയിച്ച വില. ജില്ലയില്‍ പല ഭാഗങ്ങളിലും ബീഫിന് അമിത വില ഈടാക്കുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ജില്ലാ പഞ്ചായത്ത് വില ഏകീകരണത്തിലേക്ക് കടന്നത്. വില ഏകീകരിക്കാനുള്ള നിര്‍ദ്ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുമുണ്ട്. വ്യാപാരികളുമായി ചര്‍ച്ച നടത്തി തീരുമാനം നടപ്പിലാക്കാനാണ് നിര്‍ദേശം.


ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശിച്ചത് പ്രകാരം മാഞ്ഞൂര്‍ പഞ്ചായത്ത് ബീഫിന് വില 330 രൂപയായി ഏകീകരിച്ചു. എന്നാല്‍ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ വാദം. ജില്ലാ പഞ്ചായത്ത് അധികൃതര്‍ വ്യാപാരികളുമായി കൂടിയാലോചന നടത്തിയില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ അറിയിക്കുമെന്നും വ്യാപാരികളുടെ സംഘടനകള്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it