Latest News

കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ബിജെപിയെന്ന് പുഷ്പന്‍(വീഡിയോ)

കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ബിജെപിയെന്ന് പുഷ്പന്‍(വീഡിയോ)
X

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികില്‍സയില്‍ കഴിയുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പുഷ്പന്റെ സഹോദരന്‍ പി ശശി ബിജെപിയില്‍ ചേര്‍ന്നു. തലശ്ശേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബുവാണ് അംഗത്വം നല്‍കി സ്വീകരിച്ചത്. കോയമ്പത്തൂരില്‍ വ്യാപാരിയാണ് ശശി.

അതേസമയം, രക്തബന്ധത്തില്‍ ശശി തന്റെ ജ്യേഷ്ഠന്‍ തന്നെയാണെന്നും കുറച്ചു കാലങ്ങളായി തങ്ങളുമായോ കുടുംബക്കാരുമായോ ബന്ധമില്ലെന്നും പുഷ്പന്‍ വ്യക്തമാക്കി. തന്റെ ഭാര്യയോടും മക്കളോടും ഒരു ആവശ്യത്തിനും വരില്ലെന്ന് പറഞ്ഞിരുന്നു. എന്റെ സഹോദരന്‍ രാജന്റെയും പ്രകാശന്റെയും ശശിയുടെ മകന്‍ ശിബിന്റെയും പേരില്‍ ചൊക്ലി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അനാവശ്യ തര്‍ക്കമുണ്ടാക്കിയിരുന്നു. ഇത് സഹോദരങ്ങള്‍ക്കും ശശിയുടെ മകനും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ചീട്ടുകളി എപ്പോഴും ഒരു ദൗര്‍ബല്യമായിരുന്നു. ഇതിന്റെ പേരില്‍ രണ്ട് സ്ഥലം വില്‍ക്കേണ്ടി വന്നു. രണ്ടു വൃക്കകളും ഹാര്‍ട്ടിനും അസുഖമുണ്ട്. പാന്‍ക്രിയാസിന്റെയും ഷുഗറിന്റെയും പ്രശ്‌നങ്ങളുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പ്രാദേശിക ബിജെപി നേതാക്കള്‍ക്കായിരിക്കുമെന്നും പുഷ്പന്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഫേസ് ബുക്കിലൂടെ ശശിയുടെ അംഗത്വം സംബന്ധിച്ച വിവരം പുറത്തറിയിച്ചതിനു ശേഷം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം നടക്കുന്നതിനിടെയാണ് സിപിഎം നേതൃത്വം ഇടപെട്ട് പുഷ്പനെ കൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം പുറത്തിറക്കിയത്.





Next Story

RELATED STORIES

Share it