കൂടത്തായി: ഷാജുവിനെയും പിതാവിനെയും വീണ്ടും ചോദ്യം ചെയ്യും
BY RSN23 Oct 2019 5:37 AM GMT
X
RSN23 Oct 2019 5:37 AM GMT
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ ഷാജുവിനെയും പിതാവ് സഖറിയാസിനേയും വീണ്ടും ചോദ്യം ചെയ്യും. വടകര തീരദേശ പോലിസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ പോലിസ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അറിവോടെയാണ് സിലിയുടെ കൊലപാതകമെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. സിലി മരിച്ച വിവരം ഷാജുവിനെ അറിയിച്ചതായും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. താനും ഷാജുവുമായുള്ള ബന്ധത്തെ സിലി പലതവണ ചോദ്യം ചെയ്തിരുന്നു. ഷാജുവും താനുമായുള്ള ബന്ധത്തിലും പണയിടപാടുകളിലും സിലി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് സിലിയോട് തനിക്ക് പകതോന്നാന്‍ കാരണമായെന്നും ജോളി പറഞ്ഞിരുന്നു. ജനുവരി 11നായിരുന്നു സിലിയുടെ മരണം. അവസാനമായി സിലി ഭക്ഷണം കഴിച്ചത് ജോളിയുടെ വിട്ടില്‍ നിന്നായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സിലിയുടെ മകന്‍ മൊഴി നല്‍കിയിരുന്നു.
Next Story
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT