Latest News

കൂടത്തായി കേസ് സിനിമയാകുന്നതിനെതിരായ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും

ആന്റണി പെരുമ്പാവൂരും ഡിനി ഡാനിയേല്‍ എന്ന അഭിനേത്രിയും ഉള്‍പ്പെടെയുള്ളവര്‍ കൂടത്തായി കേസിന്റെ പശ്ചാത്തലം സിനിമയാക്കാന്‍ തുടങ്ങുന്നു എന്ന പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ നല്‍കിയ പരാതികള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കോഴിക്കോട് റൂറല്‍ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.

കൂടത്തായി കേസ് സിനിമയാകുന്നതിനെതിരായ പരാതി  സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസ് സിനിമയാക്കുന്നതിനെതിരേ സമര്‍പ്പിച്ച വിവിധ പരാതികള്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറിയതായി കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറല്‍ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.

ആന്റണി പെരുമ്പാവൂരും ഡിനി ഡാനിയേല്‍ എന്ന അഭിനേത്രിയും ഉള്‍പ്പെടെയുള്ളവര്‍ കൂടത്തായി കേസിന്റെ പശ്ചാത്തലം സിനിമയാക്കാന്‍ തുടങ്ങുന്നു എന്ന പ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ നല്‍കിയ പരാതികള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോടതിയുടെ സജീവ പരിഗണയിലിരിക്കുന്നതും അന്വേഷണ ഘട്ടത്തിലിരിക്കുന്നതുമായ സമാനതകളില്ലാത്ത ഒരു കൊലപാതക പരമ്പര വാണിജ്യ സിനിമയും സീരിയലുമാക്കി നടത്തുന്ന മാധ്യമ വിചാരണകള്‍ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ശ്രീജിത്ത് പെരുമന ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണം നിലനില്‍ക്കെ കൂടത്തായി സിനിമ ഡിസംബറില്‍ പുറത്തിറക്കുമെന്ന് വീണ്ടും ഡിനി ഡാനിയേല്‍ പ്രഖ്യാപിച്ചതും കൂടുതല്‍ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതും എസ്പിയെ ധരിപ്പിക്കുമെന്നു അഡ്വ. ശ്രീജിത്ത് പെരുമന വ്യക്തമാക്കി.


Next Story

RELATED STORIES

Share it