കൊച്ചുവേളി നിലമ്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് ബുക്കിങ് ആരംഭിച്ചു

പെരിന്തല്‍മണ്ണ: കൊച്ചുവേളി-നിലമ്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനിന്റെ ബുക്കിങ് ആരംഭിച്ചു. എട്ടുമുതല്‍ ഓടിത്തുടങ്ങുന്ന വണ്ടിയില്‍ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്ത് മാത്രമേ ഉപയോഗിക്കൂ. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ വണ്ടിയിലെ സീറ്റുകളുടെ എണ്ണം പകുതിയോളമായി കുറച്ചിട്ടുണ്ട്. അതനുസരിച്ച് 461 യാത്രക്കാര്‍ മാത്രമാണുണ്ടാവുക.
എ.സി. കോച്ചുകളില്‍ 57 പേര്‍ക്കും സ്ലീപ്പര്‍ കോച്ചുകളില്‍ 251 പേര്‍ക്കും യാത്രചെയ്യാം. ഇരുന്ന് യാത്ര ചെയ്യാനുള്ളവരുടെ എണ്ണം 153 ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഇതും റിസര്‍വ്വ് ചെയ്യണം. ജനറല്‍ സിറ്റിങ്ങിന് 150 രൂപയാണ് നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്കുള്ളത്. സ്ലീപ്പര്‍ ബര്‍ത്ത്- 245, തേര്‍ഡ് എ.സി.-660, സെക്കന്‍ഡ് എ.സി- 935 എന്നിങ്ങനെയാണ് യാത്രാനിരക്ക്. കൊച്ചുവേളിയില്‍നിന്ന് ദിവസവും രാത്രി 8.50-ന് പുറപ്പെട്ട് പുലര്‍ച്ചെ 5.45-ന് നിലമ്പൂരിലെത്തും. നിലമ്പൂരില്‍നിന്ന് രാത്രി 9.30-ന് പുറപ്പെട്ട് പുലര്‍ച്ചെ 5.5.0-ന് കൊച്ചുവേളിയിലുമെത്തും. സ്പെഷല്‍ തീവണ്ടിക്ക് നിലമ്പൂരിനും ഷൊര്‍ണൂരിനുമിടയില്‍ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്റ്റോപ്പുള്ളത്.
RELATED STORIES
തീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
13 Aug 2022 5:41 PM GMTകരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്‍പ്പെട്ട്...
13 Aug 2022 3:19 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTമാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങൾക്ക് നികുതി...
13 Aug 2022 2:52 PM GMTകോഴിക്കോട് കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; വെടിവെച്ചുകൊന്നു
13 Aug 2022 2:51 PM GMT