Latest News

കൊച്ചി മെട്രോ വാര്‍ഷികം:വെള്ളിയാഴ്ച ടിക്കറ്റ് നിരക്ക് അഞ്ച് രൂപ മാത്രം

കൊച്ചി മെട്രോ വാര്‍ഷികം:വെള്ളിയാഴ്ച ടിക്കറ്റ് നിരക്ക് അഞ്ച് രൂപ മാത്രം
X

കൊച്ചി:മെട്രോ വാര്‍ഷിക ദിനമായി ആചരിക്കുന്ന ജൂണ്‍ 17ന് മെട്രോ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎംആര്‍എല്‍.ടിക്കറ്റ് നിരക്ക് അഞ്ച് രൂപയായാണ് കുറച്ചത്.

കേരളത്തില്‍ മെട്രോ ട്രെയിന്‍ എത്തിയ ജൂണ്‍ 17 കേരള മെട്രോ ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇളവ്. വെള്ളിയാഴ്ച ഏതു സ്‌റ്റേഷനിലേക്കുമുള്ള ഏതു ടിക്കറ്റിനും അഞ്ച് രൂപ മാത്രം നല്‍കിയാല്‍ മതി.

മൊബൈല്‍ ഫോണ്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്കും അഞ്ച് രൂപ നല്‍കിയാല്‍ മതി. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. ട്രിപ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയില്‍ നിന്ന്് അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it