Latest News

കെഎംസിറ്റി കുവൈത്ത് മതവിജ്ഞാന സദസും ഇഫ്ത്വാര്‍ മീറ്റും സംഘടിപ്പിച്ചു

കെഎംസിറ്റി കുവൈത്ത് മതവിജ്ഞാന സദസും ഇഫ്ത്വാര്‍ മീറ്റും സംഘടിപ്പിച്ചു
X

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ വിശുദ്ധ റമാദാനുമായി ബദ്ധപ്പെട്ട് കെഎംസിറ്റി കുവൈത്ത് ഘടകം ഏപ്രില്‍ 12ന് പീസ് ഓഡിറ്റോറിയം ഫര്‍വാനിയയില്‍ മതവിജ്ഞാന സദസും ഇഫ്ത്വാര്‍ സംഗമവും സംഘടിപ്പിച്ചു. മുഹമ്മദ് ഫായിസിന്റെ ഖുര്‍ആന്‍ പാരായണത്തോടെ തുടങ്ങിയ സദസ്സ് കെഎംസിറ്റി പ്രസിഡന്റ് ആബിദ് അല്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യൂസുഫ് അല്‍ ഹാദി സാഗതപ്രസംഗം നടത്തി. ഇമാം(മസ്ജിദ് സ്വാലിഹ് ഖാളി) ശൈഖ് സുഊദ് അല്‍ ഉതൈബി ഉത്ഘാടനവും ജുബൈര്‍ കൗസരി മുഖ്യപ്രഭാഷണവും നടത്തി. വിശിഷ്ടാതിഥികളായി ഫൈസല്‍ ഖാലിദി, മുസ്തഫ ഖാരി, യൂസുഫ് അല്‍ ഖാസിമി എന്നിവര്‍ പങ്കെടുത്തു. കെഎംസിറ്റി ട്രെഷറര്‍ ഹാരിസ് അല്‍ ഹാദി നന്ദി പറഞ്ഞു.

കേരളത്തിലെ പ്രശസ്ത പണ്ഡിതനും നിരവധി ശിഷ്യസമ്പത്തിന്റെ ഉടമയുമായിരുന്ന പി കെ കോയാ മൗലാനയുടെ വിയോഗാനന്തരം രൂപീകരിക്കപ്പെട്ട കോയാ മൗലാനാ ചാരിറ്റബിള്‍ ട്രസ്റ്റ് കഴിഞ്ഞ എട്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ്. മത-ഭൗതിക വിജ്ഞാന മേഖലകളില്‍ സമൂഹത്തിന് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം അവശതയനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ പ്രയാസങ്ങള്‍ക്ക് ആശ്വാസം നല്‍കാനും കര്‍മപദ്ധതികളിലൂടെ നന്മയുള്ള മനുഷ്യരെ വാര്‍ത്തെടുക്കുവാനുമാണ് ട്രസ്റ്റ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തവണയും പരിപാടി സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it