Latest News

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍: പൊതുപരീക്ഷ റിവിഷന്‍ ക്ലാസുകള്‍ ജനുവരി 31മുതല്‍

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍: പൊതുപരീക്ഷ റിവിഷന്‍ ക്ലാസുകള്‍ ജനുവരി 31മുതല്‍
X

തിതുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ പൊതുപരീക്ഷയ്ക്കുള്ള റിവിഷന്‍ ക്ലാസുകള്‍ 31മുതല്‍ (ഞായറാഴ്ച) ആരംഭിക്കുന്നു. രാവിലെ 8.30 ന് പ്ലസ്ടുവിനും 9.30ന് പത്താംക്ലാസുകാര്‍ക്കുമുള്ള രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം വൈകുന്നേരം 5.30നും 6.30 നും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ എട്ട് മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം ക്ലാസിനും ഓരോ റിവിഷന്‍ക്ലാസുകള്‍ വീതം സംപ്രേഷണം ചെയ്യും. ഇവയുടെ പുനഃസംപ്രേഷണം അതത് ദിവസം രാത്രി 8.00നും 8.30 നും. സമയക്രമവും ക്ലാസുകളും തുടര്‍ച്ചയായി ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ ളശൃേെയലഹഹ.സശലേ.സലൃമഹമ.ഴീ്.ശി പ്രസിദ്ധീകരിക്കും.

Next Story

RELATED STORIES

Share it