Latest News

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം കിരണ്‍ ബേദി ഏറ്റുവാങ്ങി

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം കിരണ്‍ ബേദി ഏറ്റുവാങ്ങി
X

ന്യൂഡല്‍ഹി: മുന്‍ പോണ്ടിച്ചേരി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് രാഷ്ട്രപതിയുടെ അംഗീകാരം. വിശിഷ്ടസേനവത്തിനുള്ള പുരസ്‌കാരമാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥകൂടിയായ കിരണ്‍ ബേദിക്ക് നല്‍കിയത്. പ്രശസ്തി പത്രവും ഇന്ത്യന്‍ റിപബ്ലിക്കിന്റെ ചിഹ്നങ്ങള്‍ക്കൊണ്ട് അലങ്കരിച്ച ബാറ്റനുംകൂടി അടങ്ങുന്നതാണ് പുരസ്‌കാരം.

രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് കിരണ്‍ ബേദി പുരസ്‌കാരം സ്വീകരിച്ചു. പോണ്ടിച്ചേരി കേന്ദ്ര ഭരണപ്രദേശത്തിനു വേണ്ടി അനുഷ്ടിച്ച സേവനത്തിനുള്ള ബഹുമതിയാണ് രാഷ്ട്രപതിയുടെ പുരസ്‌കാരം.

കഴിഞ്ഞ ഫെബ്രുവരി 16ാം തിയ്യതിയാണ് കിരണ്‍ ബേദിയെ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത്. പകരം തമിളിശൈ സൗന്ദരരാജനെ നിയമിച്ചു.

Next Story

RELATED STORIES

Share it