Latest News

യുപിയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി മരിച്ച നിലയില്‍

യുപിയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി മരിച്ച നിലയില്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബുദൗനിലെ കടുക് പാടത്തുനിന്നാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് 100 മീറ്റര്‍ അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. വിഷയം പരിശോധിച്ചുവരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബുദൗണിലേക്ക് താമസം മാറിയത്.

Next Story

RELATED STORIES

Share it