Latest News

ആര്‍എസ്എസ് ചിത്രമടങ്ങിയ ഗവര്‍ണറുടെ പരിപാടി റദ്ദാക്കി: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

ആര്‍എസ്എസ് ചിത്രമടങ്ങിയ ഗവര്‍ണറുടെ പരിപാടി റദ്ദാക്കി: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു. കാവിക്കൊടിയേന്തിയ ആര്‍എസ്എസ് ചിത്രം വെച്ചുള്ള സെനറ്റ്ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ കെ എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ നടപടിക്ക് ആധാരം. പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ കാവിക്കൊടിയേന്തിയ ആര്‍എസ്എസ് ചിത്രം വെച്ചത് വിവാദമായിരുന്നു.

Next Story

RELATED STORIES

Share it