Latest News

കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ ആവര്‍ത്തനം: ബിഎസ് സി ബോട്ടണി പരീക്ഷ റദ്ദാക്കി

കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ ആവര്‍ത്തനം: ബിഎസ് സി ബോട്ടണി പരീക്ഷ റദ്ദാക്കി
X

തിരുവനന്തപുരം: കേരള സര്‍വകലാശാല ബുധനാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി ബോട്ടണി സിബിസിഎസ്എസ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ വൈസ്ചാന്‍സലര്‍ ഉത്തരവിട്ടു. പരിശോധനയില്‍ ചോദ്യകര്‍ത്താവിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് ബോധ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തെ ചോദ്യ പേപ്പര്‍ ഇത്തവണത്തെ പരീക്ഷക്കും ചോദ്യകര്‍ത്താവ് സമര്‍പ്പിക്കുകയായിരുന്നു. കേരള സര്‍വകലാശാല പരിധിക്ക് പുറത്തുള്ള അധ്യാപകരെയാണ് ചോദ്യപേപ്പര്‍ തയാറാക്കാന്‍ തിരഞ്ഞെടുക്കുന്നത്. വീഴ്ച്ച വരുത്തിയ അധ്യാപികയെ ചോദ്യപേപ്പര്‍ തയാറാക്കുന്നവരുടെ പാനലില്‍ നിന്ന് നീക്കം ചെയ്യാന്‍ വി സി ഉത്തരവിട്ടു. പുതിയ പരീക്ഷ ജനുവരി 13നു നടത്തും.

Next Story

RELATED STORIES

Share it