Latest News

തീഗോളങ്ങള്‍ മറികടന്ന് ശ്വാന വീരന്മാര്‍; മാസ്മരിക പ്രകടനവുമായി കെ 9 സ്‌ക്വാഡ്

തീഗോളങ്ങള്‍ മറികടന്ന് ശ്വാന വീരന്മാര്‍;  മാസ്മരിക പ്രകടനവുമായി കെ 9 സ്‌ക്വാഡ്
X

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ കരുത്തുകാട്ടി സംസ്ഥാന പോലീസ് കെ 9 സ്‌ക്വാഡിലെ ശ്വാന വീരന്മാര്‍. ഓടിച്ചാടിയും കര്‍മ്മനിരതരായും ശ്വാനക്കൂട്ടം ജനക്കൂട്ടത്തിന്റെ കയ്യടികള്‍ ഏറ്റുവാങ്ങി.

പോലീസ് സേനയില്‍ ഡോഗിനെ ഉപയോഗപ്പെടുത്തി ചെയ്യുന്ന അന്വേഷണരീതികളുടെ നേരിട്ടുള്ള ദൃശ്യാവിഷ്‌കാരം ജനങ്ങളില്‍ ആവേശവും ആകാംക്ഷയും നിറച്ചു.

ബെല്‍ജിയന്‍ മെല്‍നോയ്‌സ്, ബീഗിള്‍, ലാബ്രഡോര്‍ ഇനങ്ങളില്‍ പെടുന്ന എട്ട് ഡോഗുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരോടൊപ്പം 25 പേരടങ്ങുന്ന ഉദ്യോഗസ്ഥരുമുണ്ട്.

കേസ് അന്വേഷണം, ദുരന്ത സ്ഥലങ്ങളിലെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, കുറ്റകൃത്യങ്ങളെ നേരിടല്‍, ലഹരി, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തല്‍, തുടങ്ങിയ കാര്യങ്ങളിലെ ശ്വാനന്മാരുടെ മികവ് തെളിയിക്കുന്നതായിരുന്നു പരിപാടി. ഡോഗ് സ്‌ക്വാഡിന്റെ പരിശീലന രീതികളും തീവലയങ്ങള്‍ക്കുള്ളിലൂടെ ചാടിക്കടന്നുള്ള മാസ്മരിക പ്രകടനവും വേറിട്ട അനുഭവമായി.

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന മേളയില്‍ വരും ദിവസങ്ങളിലും ശ്വാനവീരന്മാരുടെ പ്രദര്‍ശനം ഉണ്ടാകും. എസ്.ഐമാരായ ഡി. ശശിധരന്‍, സനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡിന്റെ പ്രകടനം.

Next Story

RELATED STORIES

Share it