കേരളമോഡല്‍ ഉത്തരവാദിത്ത ടൂറിസം: കേരള, മധ്യപ്രദേശ് ടൂറിസം വകുപ്പുകള്‍ ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മേഖലയിലെ 'കേരള മോഡല്‍' മധ്യപ്രദേശില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ധാരാണാപത്രം ഒപ്പുവച്ചു. മധ്യപ്രദേശ് ടൂറിസം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂറുമായാണ് കേരള ടൂറിസം വകുപ്പ് ധാരണാപത്രം ഒപ്പുവച്ചത്. കേരള സര്‍ക്കാര്‍ 2017ല്‍ രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം ചെറിയ കാലയളവിനുള്ളില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിരവധി അന്താരാഷ്ട്രദേശീയ അവാര്‍ഡുകളും ഈ പദ്ധതി നേടി. ധാരണാപത്രം കൈമാറുന്നതിനൊപ്പം ഈ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് പഠിക്കാന്‍ മധ്യപ്രദേശ് ടൂറിസംസാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂറിന്റെ നേതൃത്വത്തിലുള്ള 13 അംഗ ഏഴ് ദിവസം കേരളത്തില്‍ പര്യടനം നടത്തും.
ധാരണാപത്ര പ്രകാരം പതിനാറിന പരിപാടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ മധ്യപ്രദേശില്‍ നടപ്പാക്കുന്നത്. കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ മധ്യപ്രദേശിനനുയോജ്യമായ നിലയില്‍ നടപ്പാക്കുക. ഉത്തരവാദിത്ത ടൂറിസത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തില്‍ സഹായം, പദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള മനുഷ്യവിഭവ ശേഷി തയ്യാറാക്കല്‍, പരിശീലന പരിപാടികള്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിലെ മാനദണ്ഡങ്ങള്‍, സുസ്ഥിര ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി അവിടെ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ തേടല്‍, സാമൂഹ്യവും പാരിസ്ഥിതികവുമായ സുരക്ഷാമാനദണ്ഡങ്ങള്‍ രൂപീകരിക്കല്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ എന്നിവയുടെ തരംതിരിക്കലില്‍ സഹായം, ടൂറിസം ക്ലബുകളുടെ രൂപീകരണം, ശുചിമുറികള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ കേരള മാതൃക നടപ്പാക്കല്‍, അതത് ടൂറിസം കേന്ദ്രങ്ങളിലെ മനുഷ്യവിഭവ ശേഷി കണ്ടെത്തല്‍, പ്രാദേശികമായ കരകൗശല വിദ്യകള്‍ കണ്ടെത്തുകയും അവ സ്മരണികകളുടെ രൂപത്തില്‍ വിപണനം ചെയ്യുന്ന കേരള മാതൃക നടപ്പാക്കല്‍, ആഘോഷ വേളകളില്‍ ടൂറിസം പാക്കേജ് നടപ്പാക്കുക, ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷാപഠനവും ഓഡിറ്റും, സാമൂഹ്യടൂറിസം പദ്ധതിയിലെ ജീവനക്കാരുടെ പരിശീലനം, ടൂറിസം കേന്ദ്രങ്ങളിലെ പെരുമാറ്റ മാനദണ്ഡങ്ങള്‍ രൂപീകരിക്കല്‍ തുടങ്ങിയവയാണ് ചുമതലകള്‍.
ഇപ്പോള്‍ കേരള ഉത്തരവാദിത്ത ടൂറിസത്തിനു കീഴില്‍ 20,000 ലേറെ യൂണിറ്റുകളിലായി ചെറുകിട സംരംഭകര്‍, കലാകാരന്‍മാര്‍, കരകൗശല വിദഗ്ധര്‍, പാരമ്പര്യ തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍, കര്‍ഷകര്‍ തുടങ്ങി ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ ഉണ്ട്. പ്രാദേശിക മേഖലയിലെ ജനതയെ കൂടി വികസനധാരയിലേക്കെത്തിക്കാന്‍ കേരളം തുടങ്ങിവച്ച മാതൃക മറ്റ് സംസ്ഥാനങ്ങളും അനുകരിക്കുന്നത് ആഹ്ലാദകരമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
RELATED STORIES
ബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്‍ഷം
17 Aug 2022 7:07 AM GMTമണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
17 Aug 2022 6:56 AM GMTസ്വാതന്ത്ര്യം നേടിത്തന്ന മുസ് ലിം വനിതാ പോരാളികള്‍
17 Aug 2022 6:55 AM GMTവയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
17 Aug 2022 6:46 AM GMTലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMT'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനറിന് കര്‍ണാടകയില്‍ പോലിസ് സംരക്ഷണം; ...
17 Aug 2022 6:15 AM GMT