Latest News

കേരളപത്രപ്രവര്‍ത്തക അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ജൂലായില്‍ തലശ്ശേരിയില്‍

കേരളപത്രപ്രവര്‍ത്തക അസോസിയേഷന്‍  കണ്ണൂര്‍ ജില്ലാ സമ്മേളനം ജൂലായില്‍ തലശ്ശേരിയില്‍
X

തലശ്ശേരി: കേരളപത്രപ്രവര്‍ത്തക അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ നേതൃയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ ധനഞ്ജയന്‍, അഭിലാഷ് പിണറായി, ജയേഷ് ചെറുപുഴ, ജില്ലാ സെക്രട്ടറി ടി കെ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനം ജൂലായില്‍ തലശ്ശേരിയില്‍ വെച്ച് നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണം മെയ് 22 ന് തലശ്ശേരിയില്‍ നടക്കും. യോഗത്തില്‍ എല്ലാ മേഖലയില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും തലശ്ശേരി പടയണി ഹാളില്‍ വെച്ച് നടന്നു.

Next Story

RELATED STORIES

Share it