Latest News

"സ്ത്രീകളുടെ മൊഴി വേദവാക്യമല്ല; വ്യാജ പീഡനപരാതി നൽകുന്ന സ്ത്രീകൾക്കെതിരെ പോലിസ് നിർഭയരായി നടപടിയെടുക്കണം ":കേരള ഹൈക്കോടതി

കൊച്ചി: പുരുഷൻമാർക്കെതിരെ വ്യാജ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത സമൂഹത്തിലുണ്ടെന്ന് ഹൈക്കോടതി. പരാതിക്കാരി ഒരു സ്ത്രീയായതിനാൽ മാത്രം അവരുടെ മൊഴി വേദവാക്യമായി കാണാൻ കഴിയില്ലെന്നും പീഡന പരാതിയിൽ ആരോപണ വിധേയനായ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ച് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

കേസന്വേഷണത്തിൽ പുരുഷൻ പറയുന്നതും പോലിസ് കേൾക്കണം.പരാതിക്കാരിയായ യുവതി ഒരു പുരുഷനെതിരെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ചതായി കണ്ടെത്തിയാൽ പോലിസിന് യുവതിക്കെതിരെ നടപടിയെടുക്കാം. ഇത്തരം നടപടികൾ എടുക്കുന്ന പോലിസുകാർക്ക് സംരക്ഷണം നൽകണം.തെറ്റായ പരാതി മൂലം പുരുഷന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാകാമെന്നും അത് നഷ്ടപരിഹാരം കൊണ്ട് പരിഹരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

"തെറ്റായ പരാതി കാരണം ഒരു പുരുഷനുണ്ടാവുന്ന നാശത്തിന് നഷ്ടപരിഹാരം നൽകിയാൽ മാത്രം പരിഹാരമുണ്ടാവില്ല.അവൻ്റെ അന്തസ്, സമൂഹത്തിലെ സ്ഥാനം, പ്രശസ്തി മുതലായവ ഒരു വ്യാജ പരാതിയാൽ നശിക്കപ്പെടും. അതിനാൽ ഇത്തരം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് പോലീസ് രണ്ടുതവണ ആലോചിക്കണം. നെല്ലിൽ നിന്ന് പതിര് വേർതിരിക്കേണ്ടത്' പോലീസ് ഉദ്യോഗസ്ഥരാണ്.പോലിസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ കോടതിക്ക് കേസ് തീർപ്പാക്കാൻ കഴിയൂ. അതിനാൽ പ്രതിയുടെയും ഇരയുടെയും മൊഴികൾ പൊലീസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it