Latest News

കേന്ദ്ര സഹായം; ധനമന്ത്രി കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന് സംസ്ഥാന സര്‍ക്കാര്‍

ജിഎസ്‌ടി നഷ്ടപരിഹാര തുകയും കേന്ദ്ര ധനമന്ത്രി ഗ്രാന്‍റിൽ ഉൾപ്പെടുത്തി

കേന്ദ്ര സഹായം; ധനമന്ത്രി കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന് സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല, അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. നികുതി വിഹിത ശതമാനം കണക്കാക്കിയതില്‍ കേന്ദ്രം കേരളത്തോട് നീതികേട് കാണിച്ചു. ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ഗ്രാന്റ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതാണ്. ജിഎസ്ടി നഷ്ടപരിഹാര തുകയും കേന്ദ്ര ധനമന്ത്രി ഗ്രാന്റില്‍ ഉള്‍പ്പെടുത്തി. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചു.

യുപിഎ കാലത്തെക്കാള്‍ കേരളത്തിന് 224 ശതമാനം അധികം നികുതി വിഹിതം മോദി സര്‍ക്കാര്‍ നല്‍കിയെന്നായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ അവകാശവാദമുന്നയിച്ചത്. കേരളത്തിന് കഴിഞ്ഞ 10 വര്‍ഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്കെന്ന പേരിലാണ് പാര്‍ലമെന്റില്‍ ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎയുടെ പത്ത് കൊല്ലത്തില്‍ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നല്‍കിയെന്നാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നെങ്കില്‍ എന്‍ഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വര്‍ധിച്ചെന്നും പറഞ്ഞിരുന്നു. എന്നാല്‍ കണക്കുകളില്‍ കൃത്യമമുണ്ടെന്നാണ് കേരളം കുറ്റപ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it